All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th September, 2026
കർഷക സഭയും ഞാറ്റുവേല ചന്തയും

കർഷക സഭയും ഞാറ്റുവേല ചന്തയും

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 'കർഷക സഭയും ഞാറ്റുവേല ചന്തയും' സംഘടിപ്പിച്ചു. 2026 ജൂലൈ 2 വ്യാഴാഴ്ച രാവിലെ 11:30 ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗഫൂർ മുള്ളശ്ശേരി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രേയ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഞാറ്റുവേല ചന്തയോടനുബന്ധിച്ച് വിവിധയിനം തൈകളുടെയും വിത്തുകളുടെയും വിതരണവും വിൽപ്പനയും നടന്നു. പച്ചക്കറി തൈകൾ, ഫലവൃക്ഷ തൈകൾ, ഗ്രാഫ്റ്റഡ് തൈകൾ എന്നിവയുടെ വില്പനയും; കുരുമുളക് തൈ, വാഴക്കന്ന്, തെങ്ങിൻ തൈകൾ എന്നിവയുടെ വിതരണവും ചന്തയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. പ്രദേശത്തെ നിരവധി കർഷകരും പൊതുജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ചന്തയിൽ പങ്കെടുത്തു.

കർഷക സഭയും ഞാറ്റുവേല ചന്തയും