കർഷക ദിനാഘോഷവും അവാർഡ് വിതരണവും നടന്നു
August 18, 2026
കർഷക ദിനാഘോഷവും അവാർഡ് വിതരണവും നടന്നു
തൃപ്പങ്ങോട്ടൂർ: കേരള സർക്കാർ കൃഷി വകുപ്പിന്റെയും തൃപ്പങ്ങോട്ടൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്നിനോടനുബന്ധിച്ച് സംഘടിപ്പിച്ച കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും നടന്നു. 2026 ഓഗസ്റ്റ് 17-ന് രാവിലെ 10.15-ന് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ഹാളിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എ. ശ്രീ. പ്രവീൺ പി. കെ. ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാർഷിക മേഖലയിലെ പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗവും പരമ്പരാഗത കൃഷിരീതികളുടെ സംരക്ഷണവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഗഫൂർ മുലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രാദേശിക കർഷകരെ ചടങ്ങിൽ ആദരിക്കുകയും കർഷക അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.
ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും പ്രദേശവാസികളായ കർഷകരും ചടങ്ങിൽ പങ്കെടുത്തു.