2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ ഒക്റ്റോബർ 31 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ 'കർക്കടക ഫെസ്റ്റും നാട്ടുചന്തയും' സംഘടിപ്പിച്ചു

August 29, 2026


 തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് (കർഷക ഉപജീവന മേഖല, GRC & FNHW പ്രോഗ്രാം) സംയുക്തമായി സംഘടിപ്പിച്ച 'കർക്കടക ഫെസ്റ്റും നാട്ടുചന്തയും' വിജയകരമായി നടന്നു.ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രേയ ബാലൻ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ അംഗങ്ങൾ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികൾ, നാടൻ ഉൽപ്പന്നങ്ങൾ, കർക്കടക മാസ പ്രത്യേക വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയുമാണ് നാട്ടുചന്തയിൽ ഒരുക്കിയിരുന്നത്. പ്രദേശവാസികളിൽ നിന്നും മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്.ചടങ്ങിൽ ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.

 തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ 'കർക്കടക ഫെസ്റ്റും നാട്ടുചന്തയും' സംഘടിപ്പിച്ചു