2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ ഒക്റ്റോബർ 31 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
കുടുംബശ്രീ ഓണം വിപണനമേള

August 29, 2026

കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്, തൃപ്രങ്ങോട്ടൂർ കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കുടുംബശ്രീ ഓണം വിപണനമേള' വിജയകരമായി സമാപിച്ചു.ആഗസ്റ്റ് 22, 23, 24 തീയതികളിൽ കല്ലിക്കണ്ടി ടൗണിൽ വെച്ചാണ് വിപണനമേള നടന്നു വന്നത്. മേളയുടെ ഉദ്ഘാടനം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി അർഷിഫ നിർവ്വഹിച്ചു.ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ, ജൈവ പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ, നാടൻ പലഹാരങ്ങൾ, ഉപ്പിലിട്ടവ തുടങ്ങി ഒട്ടനവധി ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് മേളയിൽ ഒരുക്കിയിരുന്നത്. പ്രദേശവാസികളിൽ നിന്നും വലിയ ജനപങ്കാളിത്തവും പിന്തുണയുമാണ് വിപണനമേളയ്ക്ക് ലഭിച്ചത്.
ചടങ്ങിൽ തദ്ദേശ ഭരണ ജനപ്രതിനിധികളും കുടുംബശ്രീ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

കുടുംബശ്രീ ഓണം വിപണനമേള