തൂഫാൻ തദ്ദേശം’ ലഹരിവിരുദ്ധ ജനസേന പഞ്ചായത്തുതല ഉദ്ഘാടനം നടന്നു
September 28, 2026
തൂഫാൻ തദ്ധേശം - ലഹരിക്കെതിരെ ജനസന -പരിപാടിയുടെ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . ഗഫൂർ മൂലശ്ശേരി തൂഫാൻ പതാക ഉയർത്തിക്കൊണ്ട് നിർവ്വഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ പ്രസിഡണ്ട് ചൊല്ലിക്കൊടുത്തു . തൂഫാൻ വാരിയർ ബാഡ്ജ് ശ്രീ വിഥുൻ പി.പി ക്ക് പ്രസിഡണ്ട് കൈമാറി. കൊളവല്ലൂർ പോലീസ് സബ് ഇൻസ്പക്ടർ ശ്രീ വിൽസൺ ഫെർണാണ്ടസ് തൂഫാൻ സന്ദേശം നൽകി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീമതി -ബീന ലഹരി വിരുദ്ധ ക്ലാസ് നൽകി. Standing കമ്മറ്റി ചെയർപേഴ്സൺമാരായ ശ്രീമതി നസീമ ചമാളി, മുഹമ്മദ് വി.പി, മെമ്പർ നിത്യ രാജൻ, PKMHS എസ് പി സി ഓഫീസർ ശ്രീമതി സഫീന, ശ്രീമതി സക്കീന തെക്കെയിൽ, കുമാരി ലഹ്ഫ സംസാരിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിവി പ്രസാദ് സ്വാഗതവും ശ്രീമതി രാഖി നന്ദിയും പറഞ്ഞു.