അംഗൻവാടി ആധുനികവൽക്കരണ പദ്ധതി
October 16, 2026
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 11 അംഗൻവാടികൾക്കായി 7.5 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ അംഗൻവാടി ആധുനികവൽക്കരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കടവത്തൂർ ടൗൺ അംഗൻവാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസി: ശ്രേയബാലൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺമാരായ അർഷിഫ കെ.പി ,നസീമ ചാമാളിയിൽ, വാർഡ് മെമ്പർ സി.എൻ പവിത്രൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.വി പ്രസാദ്, നല്ലൂർ ഇസ്മായിൽ മാസ്റ്റർ,എ.പി മഹേന്ദ്രൻ മാസ്റ്റർ, കടവത്തൂർ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജിസി ടീച്ചർ,ശശീന്ദ്രൻ മഠത്തിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ICDS സൂപ്പർവൈസർ റോഷ്നി.യു സ്വാഗതവും ഷംന വി നന്ദിയും പറഞ്ഞു.