സ്ഥാപന ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

സാമൂഹ്യ  - സാംസ്‌കാരിക ചരിത്രം

 

ആദ്യകാലത്ത് ജന്മിമാരുടെ അധീനതയിലായിരുന്നു ഈ പ്രദേശത്തെ ഭൂമി മുഴുവന്‍. കിഴക്കന്‍ മേഖല പാനോളിക്കാരുടേയും, ഇല്ലത്ത് നമ്പൂതിരിമാരുടെയും അധീനതയിലും, പടിഞ്ഞാറന്‍മേഖല മേനപ്രം ദേവസ്വത്തിന്റെയും ഉടമസ്ഥതയിലായിരുന്നു. ജൻമി കുടിയാൻ സമ്പ്രതായമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. യജമാനനും ഭൃത്യനും തമ്മിലുള്ള ബന്ധത്തിന് തുല്യമായിരുന്നു അത്. ഭൂവുടമകൾക്ക് മാത്രമേ അന്ന് വോട്ടവകാശം ഉണ്ടായിരുന്നുള്ളു. ഭൂമിയിൽ അത്യധ്വാനം ചെയ്തുണ്ടാക്കുന്ന ഉൽപന്നങ്ങളിൽ അധിക ഭാഗവും അധ്വാനിച്ചവർക്ക് കിട്ടാറില്ല. കുടിയാൻമാർ അകാരണമായി കുടിയൊഴിപ്പിക്കുന്നത് നിത്യ സംഭവമായിരുന്നു  .

 

1948-ല്‍ കിഴക്കന്‍ മലനിരകള്‍ ഭൂവുടമള്‍ തലശ്ശേരിയിലെ അഡ്വ:രാവുണ്ണിമാരാര്‍ക്ക് വിറ്റു. അദ്ദേഹത്തില്‍ നിന്ന് തിരുവിതാംകൂര്‍കാരനായ പോത്തന്‍ ജോസഫ് രണ്ടായിരത്തോളം ഏക്കര്‍ ഭൂമി വിലയ്ക്കു വാങ്ങി, റബ്ബര്‍കൃഷിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിത്തുടങ്ങി. പ്രസ്തുത എസ്‌റ്റേറ്റിൽ ധാരാളം ആളുകൾക്ക് തൊഴിൽ ലഭിച്ചെങ്കിലും , മലനിരകളിൽ പൂനം കൃഷി നടത്തിയിരുന്ന കർഷകർക്ക് ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാതായി. കാലാന്തരത്തിൽ തൻ്റെ കൃഷിഭൂമിയുടെ നല്ലൊരു ഭാഗം പുറമ്പോക്കാണെന്ന് മനസിലാക്കിയ പോത്തൻ ജോസഫ് ചില ഇടയാളൻമാരുടെ സഹായത്തോടെ തൻ്റെ ഭൂമി മുഴുവൻ കർഷകർക്ക് വിറ്റു . ഭൂമിയുടെ നിയമപ്രശ്നങ്ങൾ ഒന്നും അറിയാത്ത കർഷകർ ഇന്നും ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. 

 

ദേശീയ പ്രസ്ഥാനം

 

 സ്വതന്ത്ര്യസമരത്തിലും അതിന്റെ ഭാഗമായ ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത കെ.പി.നാരായണകുറുപ്പ് ഇവിടെ നിന്നും ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച പ്രമുഖവ്യക്തിയാണ്. ഐ.എന്‍.എ.കുഞ്ഞിരാമന്‍, വലിയപറമ്പ് കുമാരന്‍, പുത്തന്‍പുരയില്‍ കങ്ങ്യന്‍ കുഞ്ഞിക്കണ്ണന്‍, വീട്ടിപ്പൊയില്‍ മൂസ്സ, വട്ടപ്പൊയിലുമ്മല്‍ അബ്ദുല്ല, ചാലില്‍കുഞ്ഞിക്കണ്ണന്‍, കൂടുത്താന്‍കുന്നുമ്മല്‍ കുഞ്ഞിരാമന്‍ എന്നിവര്‍ ഐ.എന്‍.എ ഭടന്‍മാരായിരുന്നു. സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായ ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത പ്രമുഖ വ്യക്തിയാണ് ശ്രീ. ടി. പി കുഞ്ഞിക്കുട്ടി .

 

ഭരണക്രമം

 

ബ്രിട്ടീഷ് ഭരണകാലത്ത് അംശം അധികാരിയായിരുന്നു പ്രധാന ഭരണാധികാരി. ആദ്യ അധികാരി തിരുങ്ങോത്ത് കുഞ്ഞിരാമന്‍ നമ്പ്യാരായിരുന്നു. അധികാരി തന്നയായിരുന്നു അന്ന് വില്ലേജു മജിസ്ട്രേട്ടും. 1929-ലാണ് തൃപ്രങ്ങോട്ടൂര്‍ വില്ലേജ് നിലവില്‍ വന്നതെന്ന് പറയപ്പെടുന്നു. അല്‍പകാലത്തിനു ശേഷം ഇത് പൊയിലൂര്‍, തൃപ്രങ്ങോട്ടൂര്‍ എന്നീ രണ്ടു വില്ലേജുകളായി വിഭജിക്കപ്പെട്ടു. പൊയിലൂര്‍ വില്ലേജിന്റെ ആദ്യഅധികാരി വി.സി.കുഞ്ഞുണ്ണിയായിരുന്നു. 1962-ല്‍ രണ്ടു വില്ലേജുകളും യോജിപ്പിച്ച് തൃപ്രങ്ങോട്ടൂര്‍ എന്ന ഒറ്റ വില്ലേജായി മാറി.

 

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്

 

1953 ൽ പാനൂർ പഞ്ചായത്ത് വിഭജിച്ച് തൃപ്രങ്ങോട്ടൂർ , പൊയിലൂർ ഗ്രാമപഞ്ചായത്തുകൾ രൂപീകരിച്ചു . കൈ പൊക്കിയുള്ള വോട്ടിംഗ് ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത് . തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡണ്ടായി ശ്രീ . പൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജിയും , പൊയിലൂർ പ്രഞ്ചായത്തിലെ ആദ്യ പ്രസിഡണ്ടായി ശ്രീ. പുത്തൻ പുരയിൽ കണ്ട്യൻ കുഞ്ഞിക്കണ്ണൻ എന്നവരും തെരഞ്ഞെടുക്കപ്പെട്ടു .  1962 ജനുവരി ഒന്നിന് തൃപ്രങ്ങോട്ടൂർ , പൊയിലൂർ പഞ്ചായത്തുകൾ ഏകോപിപ്പിച്ച് ഇന്നത്തെ തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നു . 

 

 പൊയിലൂര്‍ എല്‍.പി.സ്ക്കൂള്‍, കല്ലിക്കണ്ടിയിലുള്ള തൃപ്രങ്ങോട്ടൂര്‍ എല്‍.പി.സ്ക്കൂള്‍, പാറേമ്മൽ യു.പി സ്കൂൾ , കടവത്തൂരിലെ തെണ്ടപരമ്പ് എല്‍.പി സ്ക്കൂള്‍, കൂനിപ്പറമ്പ് എല്‍.പി സ്ക്കൂള്‍ എന്നിവയാണ് പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങള്‍. സംസ്കൃത ഭാഷാപഠനം,  അറബി ഭാഷാ പഠനം എന്നിവ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനു പ്രചോദനമായി തീര്‍ന്നിരുന്നു എന്നനുമാനിക്കാന്‍ ന്യായമായ കാരണങ്ങളുണ്ട്. അന്നത്തെ വിദ്യാലയങ്ങള്‍ സ്ഥാപിച്ചവരെല്ലാം സംസ്കൃത ഭാഷയിലും അറബി ഭാഷയിലും നല്ല വ്യുല്‍പത്തിയുള്ളവരായിരുന്നു. മുസ്ളീംകുട്ടികളെ പ്രാഥമിക മതവിദ്യാഭ്യാസം അഭ്യസിപ്പിക്കുന്നതിന് സ്ഥാപിക്കപ്പെട്ട അന്നത്തെ ഓത്തുപള്ളികളോട് ബന്ധപ്പെട്ടായിരുന്നു മുസ്ളീം വിദ്യാലയങ്ങള്‍ സ്ഥാപിതമായത്. ഇതിനൊരു ഉദാഹരണമാണ് ഇന്നത്തെ പാറേമ്മൽ യു.പി. സ്കൂൾ.  ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ ആണ് നരിക്കോട് മല ഗവ . എൽ പി  സ്കൂൾ . വാഴമല - നരിക്കോട്മല എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിതമായ പ്രസ്തുത സ്കൂൾ കാലാന്തരത്തിൽ ഇന്നത്തെ ഗവ. എൽ പി സ്കൂൾ ആയി വളരുകയായിരുന്നു .

 

സാംസ്‌കാരിക പ്രവർത്തനങ്ങൾ

 

 ദേശീയപ്രസ്ഥാനം, കര്‍ഷകമുന്നറ്റങ്ങള്‍, അധ്യാപകപ്രസ്ഥാനം തുടങ്ങിയവയുടെ കാലത്തുതന്നെ ഈ പഞ്ചായത്തിലും പുരോഗനോന്മുഖമായ ഒരു സാംസ്കാരിക ഉണര്‍വ്വ് ദൃശ്യമായി. ജന്മിത്തത്തിന്റെ ചൂഷണസമ്പ്രദായങ്ങളും ജാതീയമായ ഉച്ചനീചത്വങ്ങളും ഇവിടെ നിലനിന്നിരുന്നു. എന്നിരുന്നാലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ കുടിപ്പള്ളിക്കൂടങ്ങളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും നിലവില്‍ വന്നിരുന്നു. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കിടയിൽ ഉണ്ടായ മത, സാംസ്‌കാരിക , വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾ കാരണം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ വന്നു . 

 

ഹിന്ദു, മുസ്ളീം വിഭാഗങ്ങള്‍ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടെങ്കിലും ക്രിസ്തുമതക്കാര്‍ വാഴമലയിലാണ് കൂടുതലായും അധിവസിക്കുന്നത്. ഓരോ ജനവിഭാഗത്തിനും അവരുടേതായ ആചാരവിശ്വാസങ്ങളും ആരാധനാലയങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. കടവത്തൂരിലെ കുറുളിക്കാവ്, വിളക്കോട്ടൂര്‍, പൊയിലൂര്‍, ചെറ്റക്കണ്ടി എന്നിവിടങ്ങളിലെ മഠപ്പുരകള്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ ഹിന്ദുക്കളുടെ പ്രധാന ആരാധനാലയങ്ങള്‍. തുലാം 10, കര്‍ക്കിടകവാവ്, വിവിധ ക്ഷേത്രങ്ങളിലെ തിറയുല്‍സവങ്ങള്‍ എന്നിവയാണ് പഞ്ചായത്തില്‍ എല്ലാവര്‍ഷവും ജനകീയമായി നടത്തപ്പെടുന്ന ഉല്‍സവാഘോഷങ്ങള്‍. വായനശാലകളും ഗ്രന്ഥശാലകളുമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണമന്ദിരങ്ങളും പഞ്ചായത്തിലുണ്ട്. ചെറുതും വലുതുമായി ധാരാളം മുസ്ളീം പള്ളികളും ഗ്രാമപഞ്ചായത്തിൽ ഉണ്ട് . ഇതില്‍ കടവത്തൂര്‍ ജൂമാ അത്ത് പള്ളി, തൃപ്രങ്ങോട്ടൂര്‍, വിളക്കോട്ടൂര്‍, പൊയിലൂര്‍ പള്ളികള്‍ പൌരാണികങ്ങളാണ്. വാഴമലയിലെ കത്തോലിക്കപള്ളിയാണ് പഞ്ചായത്തിലെ ഏക ക്രൈസ്തവദേവാലയം.

 

 പഴശ്ശിരാജാവിന്റെ പടയാളികളായി പ്രവര്‍ത്തിച്ചിരുന്ന കുറിച്ച്യരുടെ പിന്‍ഗാമികള്‍ നരിക്കോട് മലയിലാണ് അധിവസിക്കുന്നത്. കുറിച്ച്യരുടെ 75-ഓളം കുടുംബങ്ങള്‍ ഇവിടെയുണ്ട്. സ്വാതന്ത്യ്രസമരസേനാനികള്‍, ഐ.എന്‍.എ.പോരാളികള്‍, അദ്ധ്യാപക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പഴയകാലത്ത് പഞ്ചായത്തിന്റെ സാംസ്കാരികോന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍. വി.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.പി.കൃഷ്ണന്‍മാസ്റ്റര്‍, വി.ടി.അച്ച്യൂതന്‍നായര്‍, കെ.ചാത്തുക്കൂട്ടി മാസ്റ്റര്‍, കെ എൻ ഇബ്രാഹിം മൗലവി , എൻ കെ അഹമ്മദ് മൗലവി , കൊയലപ്പുറത്ത് ഇബ്രാഹിം മുസ്ല്യാർ എന്നിവരായിരുന്നു  ഈ പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനത്തിന് വിത്തുപാകിയത്. 25-ഓളം സാംസ്കാരിക സ്ഥാപനങ്ങള്‍ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ  പ്രവര്‍ത്തിക്കുന്നുണ്ട്.

 

വില്ലേജേ്

 

  • 1929 ല്‍ തൃപ്രങ്ങോട്ടൂര്‍ വില്ലേജ് നിലവില്‍ വന്നു.
  • പിന്നീട് തൃപ്രങ്ങോട്ടൂര്‍, പൊയിലൂര്‍ വില്ലേജുകള്‍ രൂപീകരിച്ചു.
  • 1962 ല്‍ വീണ്ടും രണ്ട് വില്ലേജുകളും ഒന്നാക്കി തൃപ്രങ്ങോട്ടൂര്‍ വില്ലേജ് രൂപീകരിച്ചു

 

പഞ്ചായത്ത്

 

  • 1953 പാനൂര്‍ പഞ്ചായത്ത് വിഭജിച്ച് പാനൂര്‍, തൃപ്രങ്ങോട്ടൂര്‍, പൊയിലൂര്‍ പഞ്ചായത്തുകള്‍ രൂപീകരിച്ചു.
  • കൈ പൊക്കി വോട്ടിംഗിലൂടെ നിലവില്‍ വന്ന ആദ്യ പ്രസിഡണ്ട് – ശ്രീ. പൊട്ടന്‍കണ്ടി കുഞ്ഞമ്മദ് ഹാജി(തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത്)

     ശ്രീ. പുത്തന്‍പുരയില്‍ കണ്ട്യന്‍ കുഞ്ഞിക്കണ്ണന്‍(പൊയിലൂര്‍ പഞ്ചായത്ത്)

  • 1962 ജനുവരി 1 ന് തൃപ്രങ്ങോട്ടൂര്‍ , പൊയിലൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഏകോപിപ്പിച്ചു  ഇന്നത്തെ തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നു (GO  MS-96/61 dt 28.12.1961). 1964 വരെ സ്പെഷ്യല്‍ ഓഫീസറുടെ ഭരണത്തിന്‍ കീഴിലായിരുന്നു.

 

തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡണ്ടുമാര്‍

 

(1962 – 1964) അഡ്മിനിസ്ട്രേറ്റീവ് ഭരണം

 

  1. (1964 – 1980) പൊട്ടന്‍കണ്ടി കുുഞ്ഞമ്മദ് ഹാജി
  2. (1980 – 1982) പൊട്ടന്‍കണ്ടി കുുഞ്ഞമ്മദ് ഹാജി

    (1982 – 1985) വി പി അബദുള്ള

     

    (1985 – 1988) അഡ്മിനിസ്ട്രേറ്റീവ് ഭരണം

     

  3. (1988 – 1995) എം പി കുഞ്ഞിരാമന്‍
  4. (1995 – 1998) സി.എച്ച് കുഞ്ഞമ്മദ് മാസ്റ്റര്‍

    (1998 – 2000) രാമൂട്ടി മാസ്റ്റര്‍

  5. (2000 – 2005) സല്‍മ മഹമൂദ്

                      കല്ലു വയലില്‍

                       സാജിത ഇസ്ഹാഖ്

  6. (2005 – 2010) സി.കെ.കുഞ്ഞമ്മദ് ഹാജി

                      രാമൂട്ടി മാസ്റ്റര്‍

                      എന്‍.കെ. അബ്ദുള്ള മാസ്റ്റര്‍

  7. (2010 – 2015)  സല്‍മ മഹമൂദ്
  8. (2015 – 2020) കാട്ടൂര്‍ മഹമൂദ്

                        സുരേഷ്ബാബു.കെ

  9. (2020 – 2022)  നസീമ ചാമാളിയില്‍

    (2022 – 2024)   തങ്കമണി.വി.കെ

    (2024 – 2025)   സക്കീന തെക്കയില്‍

           10   (2025 -      )  ഗഫൂര്‍ മൂലശ്ശേരി

 

ഭരണ സമിതി (1964 – 1980)

 

പൊട്ടന്‍കണ്ടി കുഞ്ഞമ്മദ് ഹാജി (പ്രസിഡണ്ട്)

പി.കെ രാഘവന്‍ (വൈസ് പ്രസിഡണ്ട്)

എന്‍.കെ അഹമ്മദ് മൌലവി (മെമ്പര്‍) (1965 ല്‍ രാജിവെച്ചു)

കെ. ചാത്തുക്കുട്ടി മാസ്റ്റര്‍ (മെമ്പര്‍)

എം കെ ചോയി (മെമ്പര്‍)

ഒ പി കലന്തന്‍ (മെമ്പര്‍)

വി പി കുഞ്ഞമ്മദ് (മെമ്പര്‍)

വി കെ ചാത്തു (മെമ്പര്‍)

കെ നാണിയമ്മ (മെമ്പര്‍) (1965 ല്‍ രാജിവെച്ചു)

തെക്കെയില്‍ കൊറുമ്പന്‍

എ സി മൂസ്സ (എന്‍ കെ അഹമ്മദ് മൌലവി രാജിവെച്ച ഒഴിവില്‍)

പുല്ലാട്ടുമ്മല്‍ അമ്മാളു ( കെ നാണിയമ്മ രാജിവെച്ച ഒഴിവില്‍)

കെ കൃഷ്ണന്‍ (1968 മുതല്‍)

 

 

 

 

 

ഭരണ സമിതി (1980 – 1985)

 

 

പൊട്ടന്‍കണ്ടി കുഞ്ഞമ്മദ് ഹാജി (പ്രസിഡണ്ട് 1980-1982)

വി പി അബ്ദുള്ള ( പ്രസിഡണ്ട് 1982 – 1985)

സി എച്ച് കുഞ്ഞമ്മദ് മാസ്റ്റര്‍ (വൈസ് പ്രസിഡണ്ട്)

സി കെ കല്ല്യാണി ( മെമ്പര്‍)

കെ വാസു മാസ്റ്റര്‍ ( മെമ്പര്‍)

എ കെ ശങ്കരന്‍ മാസ്റ്റര്‍ ( മെമ്പര്‍)

കെ പി നാണു ( മെമ്പര്‍)

സി കെ അനന്തന്‍ മാസ്റ്റര്‍ ( മെമ്പര്‍)

 

 

 

 

 

ഭരണ സമിതി (1988 – 1995)

 

എം പി കുുഞ്ഞിരാമന്‍ (പ്രസിഡണ്ട്)

എ പി ഭാസ്കരന്‍ (വൈസ് പ്രസിഡണ്ട്)

സി എച്ച് മൂസ്സ മാസ്റ്റര്‍ ( മെമ്പര്‍)

സി എച്ച് കുഞ്ഞമ്മദ് മാസ്റ്റര്‍ ( മെമ്പര്‍)

എ പി രാധ ( മെമ്പര്‍)

സി എച്ച് അബൂബക്കര്‍ മാസ്റ്റര്‍ ( മെമ്പര്‍)

ഏറ്റുമ്മല്‍ കുഞ്ഞിക്കണ്ണന്‍ ( മെമ്പര്‍)

വി കല്ലു ( മെമ്പര്‍)

സി കെ ബാലന്‍ ( മെമ്പര്‍)

പൂവ്വന്‍ ചാത്തുക്കുട്ടി ( മെമ്പര്‍)

 

 

ഭരണ സമിതി (1995 – 2000)

 

സി എച്ച് കുഞ്ഞമ്മദ് മാസ്റ്റര്‍ (പ്രസിഡണ്ട് 1995 – 1998)

കെ കെ രാമൂട്ടി മാസ്റ്റര്‍ (പ്രസിഡണ്ട് 1998 – 2000)

വി കല്ലു (വൈസ് പ്രസിഡണ്ട് 1995 – 1998)

കാട്ടൂര്‍ മഹമൂദ് (വൈസ് പ്രസിഡണ്ട് 1998- 2000)

എ സി ഇസ്മയില്‍ (സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ 1995 - 1998)

ഡോ. സല്‍മ മഹമൂദ് (സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ 1998 – 2000)

വി കെ സരോജിനി ( മെമ്പര്‍)

ഒ കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ( മെമ്പര്‍)

മത്തത്ത് അബ്ദുള്ള മൌലവി ( മെമ്പര്‍)

കെ പി രത്നവല്ലി ( മെമ്പര്‍)

പൂവ്വന്‍ ചന്ദ്രന്‍ ( മെമ്പര്‍)

 

 

 

 

 

ഭരണ സമിതി (2000 – 2005)

 

ഡോ സല്‍മ മഹമൂദ് (പ്രസിഡണ്ട് 2000-       )

വി കല്ലു (പ്രസിഡണ്ട് .                  ....)

സാജിത ഇസ്ഹാഖ് (പ്രസിഡണ്ട് (                   )

കെ പി അഹമ്മദ് (വൈസ് പ്രസിഡണ്ട്             )

കെ എം മൊയ്തു മാസ്റ്റര്‍ ( വൈസ് പ്രസിഡണ്ട്            )

സി എച്ച് കുഞ്ഞമ്മദ് മാസ്റ്റര്‍ (വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)

കെ പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ( മെമ്പര്‍)

പൂവ്വന്‍ ചന്ദ്രന്‍ ( ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)

ഒ കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ( മെമ്പര്‍)

ഷാജ ചീളില്‍ ( മെമ്പര്‍)

രജനി ചാമോള്ളതില്‍ ( മെമ്പര്‍)

മത്തത്ത് അബ്ദുള്ള മൌലവി ( മെമ്പര്‍)

അലീമ മമ്പള്ളി ( മെമ്പര്‍)

സുഹറ കൂരോര്‍ത്ത് ( മെമ്പര്‍)

സദാനന്ദന്‍ കെ കെ ( മെമ്പര്‍)

യശോദ ടി പി ( മെമ്പര്‍)

 

 

 

 

ഭരണ സമിതി (2005 – 2010)

 

സി കെ കുഞ്ഞമ്മദ് ഹാജി (പ്രസിഡണ്ട് 2005 - 2007)

കെ കെ രാമൂട്ടി മാസ്റ്റര്‍ (പ്രസിഡണ്ട് 2007 -2009)

എന്‍ കെ അബ്ദുള്ള (പ്രസിഡണ്ട്  2009 -2010)

കെ സുരേഷ് ബാബു (വൈസ് പ്രസിഡണ്ട്  2205 - 2007)

കെ ഇസ്മായില്‍ മാസ്റ്റര്‍ (വൈസ് പ്രസിഡണ്ട് 2007-2009)

സമീര്‍ പറമ്പത്ത് (കേഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)

സാജിത ഇസ്ഹാഖ് (വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)

മനോമോഹനന്‍ മാസ്റ്റര്‍ ( മെമ്പര്‍)

സജിത്ത് കെ പി ( മെമ്പര്‍)

കുഞ്ഞികൃഷ്ണന്‍ കെ ( മെമ്പര്‍)

സബിത പി ( മെമ്പര്‍)

സുജാത കുനിയില്‍ ( മെമ്പര്‍)

ജയന്തി ഏച്ചിലാട്ട് ചാലില്‍ ( മെമ്പര്‍)

എ പി ഭാസ്കരന്‍ ( മെമ്പര്‍)

സാവിത്രി വലിയപറമ്പത്ത് ( മെമ്പര്‍)

പി സി ആയിഷ ടീച്ചര്‍ ( മെമ്പര്‍)

പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി ( മെമ്പര്‍)

 

ഭരണ സമിതി (2010 – 2015)

 

ഡോ.സല്‍മ മഹമൂദ് (പ്രസിഡണ്ട്)

കൊള്ളുമ്മല്‍ ബാലന്‍ (വൈസ് പ്രസിഡണ്ട്)

എം കെ സഫീറ (വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)

കൊയമ്പ്രത്ത് ഇസ്മായില്‍ മാസ്റ്റര്‍ (ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍)   

എ സി ഷൈറീന (ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍) 

ടി പി കരുണാകരന്‍ മാസ്റ്റര്‍  ( മെമ്പര്‍)

പ്രസീത ബി വി ( മെമ്പര്‍)

വി പി സുരേന്ദ്രന്‍ മാസ്റ്റര്‍ ( മെമ്പര്‍)

ടി കെ ശങ്കരന്‍ മാസ്റ്റര്‍ ( മെമ്പര്‍)

ഇ പി ബിജു ( മെമ്പര്‍)

സുരേഷ് എ ടി ( മെമ്പര്‍)

ജി കുഞ്ഞിരാമന്‍ മാസ്റ്റര്‍ ( മെമ്പര്‍)

വി കെ രജില ടീച്ചര്‍ ( മെമ്പര്‍)

ഷരീഫ എടവന ( മെമ്പര്‍)

സക്കീന തെക്കയില്‍ ( മെമ്പര്‍)

നെല്ലൂര്‍ ഇസ്മായില്‍ മാസ്റ്റര്‍ ( മെമ്പര്‍)

ഷര്‍മ്മിള ക്കല്ലന്തോടി ( മെമ്പര്‍)

നസീമ ചാമാളിയതില്‍ ( മെമ്പര്‍)

 

ഭരണ സമിതി (2015 – 2020)

 

 കാട്ടൂര്‍ മഹമൂദ് (പ്രസിഡണ്ട് 2015 – 2019)

സുരേഷബാബു കെ (പ്രസിഡണ്ട് 2019- 2020)

നിഷ നെല്യാട്ട് (വൈസ് പ്രസിഡണ്ട് 2015 – 17)

ഉഷ രയരോത്ത് (വൈസ് പ്രസിഡണ്ട് 2017 -19)

സക്കീന തെക്കെയില്‍ (വൈസ് പ്രസിഡണ്ട് 2019 -2020)

ഷൈറീന പി (വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ 2015 -2017)

നെല്ലൂര്‍ ഇസ്മായില്‍ മാസ്റ്റര്‍ (വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ 2017 -2020)

നസീമ ചാമാളിയില്‍ (ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)

സമീര്‍ പറമ്പത്ത് (ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍) 

വസന്ത എ പി    ( മെമ്പര്‍)   

സാവിത്രി വി പി    ( മെമ്പര്‍)

വസന്ത കെ സി ( മെമ്പര്‍)

സബിത പി ( മെമ്പര്‍)

ചന്ദ്രി വടക്കെ കരാല്‍ ( മെമ്പര്‍)

സത്യന്‍ സി ( മെമ്പര്‍)

പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി ( മെമ്പര്‍)

ശിവന്‍ പള്ളിക്കണ്ടി ( മെമ്പര്‍)

എ പി ഇസ്മായില്‍ ( മെമ്പര്‍)

 

 

ഭരണ സമിതി (2020 – 2025)

 

                 നസീമ ചാമാളിയില്‍ (പ്രസിഡണ്ട് 2020-22 വികസന സ്റ്റാന്‍റിംഗ് കമ്മറ്റി 

                 ചെയര്‍പേര്‍സണ്‍)

      വി കെ തങ്കമണി (പ്രസിഡണ്ട് 2022 – 2024)

      സക്കീന തെക്കയില്‍ (പ്രസിഡണ്ട് 2024 -25 വികസന സ്റ്റാന്‍റിംഗ് കമ്മറ്റി 

      ചെയര്‍പേര്‍സണ്‍ )

      ബാലന്‍ കൊള്ളുമ്മല്‍ (വൈസ് പ്രസിഡണ്ട് 2020-22 , 2024-25)

      നെല്ലൂൂര്‍ ഇസ്മായില്‍ മാസ്റ്റര്‍ (വൈസ് പ്രസിഡണ്ട് 2022 -24)

      കൊയമ്പ്രത്ത് ഇസ്മായില്‍ മാസ്റ്റര്‍ (ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)

      ഷമീന കുഞ്ഞിപ്പറമ്പത്ത് ( ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)

      എ കെ ഭാസ്കരന്‍ ( മെമ്പര്‍)

     സുധ വാസു ( മെമ്പര്‍)

     ഷൈമ കെ ( മെമ്പര്‍)

     വി പി സുരേന്ദ്രന്‍ മാസ്റ്റര്‍ ( മെമ്പര്‍)

     ടി കെ ശങ്കരന്‍ മാസ്റ്റര്‍  ( മെമ്പര്‍)

     ആനപ്പാറക്കല്‍ നാണു ( മെമ്പര്‍)

     ബിന്ദു കുറുക്കന്‍പറമ്പത്ത് ( മെമ്പര്‍)

     മനോജന്‍ വി പി ( മെമ്പര്‍)

     ടി പി യശോദ ( മെമ്പര്‍)

    ഹാജറ യൂസുഫ് ( മെമ്പര്‍)

    സുലൈഖ സി കെ ( മെമ്പര്‍)

 

 

ഭരണ സമിതി (2025 – 2030)

 

ഗഫൂര്‍ മൂലശ്ശേരി (പ്രസിഡണ്ട്)

ശ്രേയ ബാലന്‍ കൊള്ളുമ്മല്‍ (വൈസ് പ്രസിഡണ്ട്)

നസീമ ചാമാളിയില്‍ ( വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)

അര്‍ഷിഫ കെ പി (ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)

മുഹമ്മദ് വി പി ( ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍)

രജനി തറപ്പുറത്ത് ( മെമ്പര്‍)

എ കെ ഭാസ്കരന്‍ ( മെമ്പര്‍)

കെ സി മുകുന്ദന്‍ ( മെമ്പര്‍)

അനിഷ വി കരിയാരിച്ചാല്‍ ( മെമ്പര്‍)

റിജില കെ പി ( മെമ്പര്‍)

അജയന്‍ എ കെ ( മെമ്പര്‍)

അഫ്സല്‍ പി ( മെമ്പര്‍)

വേണുഗോപാല്‍ ഏറ്റുമ്മല്‍ ( മെമ്പര്‍)

അബ്ദുസ്സമദ് അറക്കല്‍ ( മെമ്പര്‍)

ജരീദ അഴകത്ത് ( മെമ്പര്‍)

സി എന്‍ പവിത്രന്‍ ( മെമ്പര്‍)

ആരിഫ വി കെ ( മെമ്പര്‍)

നിത്യ രാജന്‍ ( മെമ്പര്‍)

രമ്യ പി ( മെമ്പര്‍)