All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th September, 2026
കർക്കിടക ഫെസ്റ്റും നാട്ടുചന്തയും 2026

 'കർക്കിടക ഫെസ്റ്റും നാട്ടുചന്തയും 2026' സംഘടിപ്പിച്ചു
തൃപ്രങ്ങോട്ടൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. കാർഷിക ഉപജീവന മേഖലയുടെയും GRC & FNHW പ്രോഗ്രാമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കർക്കിടക ഫെസ്റ്റും നാട്ടുചന്തയും' വിജയകരമായി നടന്നു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പരിസരത്ത് വെച്ചാണ് വിപുലമായ ഈ മേള അരങ്ങേറിയത്.
ആഗസ്റ്റ് 07 വെള്ളിയാഴ്ച രാവിലെ 10.30 ന് നടന്ന ചടങ്ങിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രേയ ബാലൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഈ നാട്ടുചന്തയിൽ കുടുംബശ്രീ പ്രവർത്തകർ ഉൽപ്പാദിപ്പിച്ച വിവിധയിനം വിഷരഹിത പച്ചക്കറികൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനം നടന്നു. കൂടാതെ കർക്കിടക മാസത്തിന്റെ പ്രത്യേകതയായ ഔഷധക്കഞ്ഞി കൂട്ടുകൾ, പരമ്പരാഗത ആരോഗ്യ വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും മേളയിൽ ഒരുക്കിയിരുന്നു. പ്രാദേശിക കാർഷിക മേഖലയ്ക്കും കുടുംബശ്രീ സംരംഭങ്ങൾക്കും വലിയ പിന്തുണ നൽകുന്നതായിരുന്നു ഈ പരിപാടി.

കർക്കിടക ഫെസ്റ്റും നാട്ടുചന്തയും 2026