All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 31th october, 2026
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് 'ബീക്കൺ ടൗൺ' യോഗം ചേർന്നു

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 'ബീക്കൺ ടൗൺ' പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും വിപുലമായ യോഗം പഞ്ചായത്ത് കോമ്പൗണ്ടിൽ ചേർന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. ടൗണിന്റെ സമഗ്ര വികസനത്തിനും സുഗമമായ പ്രവർത്തനത്തിനും വ്യാപാരികൾ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരുടെ നിർലോഭമായ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി പ്രസാദ് വി.വി. പദ്ധതി അവലോകനം നടത്തി.സംഘാടക സമിതി ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, കെട്ടിട ഉടമകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കല്ലിക്കണ്ടി ടൗൺ പരിസരവാസികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുടെ വരുംദിവസങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചും ടൗൺ വികസനത്തെക്കുറിച്ചും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് 'ബീക്കൺ ടൗൺ' യോഗം ചേർന്നു