തൂഫാൻ തദ്ദേശം’ ലഹരിവിരുദ്ധ ജനസേന പഞ്ചായത്തുതല ഉദ്ഘാടനം നടന്നു
ലഹരിമുക്തവും സുരക്ഷിതവുമായ സമൂഹ നിർമ്മിതിക്കായി തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "തൂഫാൻ തദ്ദേശം - ലഹരിക്കെതിരെ ജനസേന" പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്നു. 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു."ഞാൻ എന്റെ നാടിന്റെ കാവലാൾ" എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. ലഹരിമുക്ത സമൂഹ സൃഷ്ടിക്കായി എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആഹ്വാനം ചെയ്തു