ഘടകസ്ഥാപനങ്ങള്‍

 

ഘടകസ്ഥാപനങ്ങള്‍

 

ആശ്വാസമേകുന്ന ആരോഗ്യകേന്ദ്രങ്ങൾ

തെണ്ടപറമ്പിലുള്ള ആരോഗ്യ കേന്ദ്രം,പൊയിലൂരിലെ ആയുർവേദ ആശുപത്രി,ചാക്യാർകുന്ന് ഹോമിയോ ആശുപത്രി എന്നിവയാണ് നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചികിത്സാകേന്ദ്രങ്ങൾ. ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുര്‍വ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.

HAOMEO
🏥 ഗവ.ഹോമിയോ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, ചാക്യാർകുന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും പഞ്ചായത്ത് നിയമിച്ച ഫാർമസിസ്റ്റുമാണ് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, ചാക്യാർകുന്ന്

☎ ഫോണ്‍ : 

📌 ഗുഗിള്‍ മാപ്പില്‍ കാണുക

✉ ഇമെയില്‍ : ghdtripangottoor@kerala.gov.in

GHD
🌿 ഗവ.ആയുർവേദ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ പ്രാഥമികാരോഗ്യകേന്ദ്രം പൊയിലൂർ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും ഫാർമസിസ്റ്റും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 06 പേര്‍ ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകള്‍
  • യോഗ ക്ലാസുകള്‍
  • പാലിയേറ്റീവ് ഹോം കെയര്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ഗവ.ആയുർവേദ ആശുപത്രി, പൊയിലൂർ, പി.ഒ.  670693

☎ ഫോണ്‍ : 

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

✉ ഇമെയില്‍ : gadpoyiloor@gmail.com

PHC

🩺 തൃപ്രങ്ങോട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപതി പ്രാഥമികാരോഗ്യകേന്ദ്രം, തെണ്ടപറമ്പിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഡോക്ടറടക്കം എട്ട് പേര്‍ ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.കൂടാതെ 6 സ്ഥലങ്ങളിൽ  വടക്കേ പൊയിലൂർ ,കല്ലിക്കണ്ടി, വിളകോട്ടൂർ, കടവത്തൂർ, നരികോട്മല, തൃപ്രങ്ങോട്ടൂർ  സബ് സെന്ററും പ്രവർത്തിക്കുന്നുണ്ട്.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകള്‍
  • യോഗ ക്ലാസുകള്‍
  • പാലിയേറ്റീവ് ഹോം കെയര്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : തെണ്ടപറമ്പ്, പി.ഒ. കടവത്തൂർ 670676

☎ ഫോണ്‍ : 

📌 ഗുഗിള്‍ മാപ്പില്‍ കാണുക

✉ ഇമെയില്‍ : phcthriprangottur@gmail.com

🌾 സമൃദ്ധിയേകുന്ന ഉൽപ്പാദന മേഖല

 

കാർഷിക ഉൽപ്പാദനം വർധിപ്പിക്കൽ, മൃഗങ്ങൾക്ക് ചികിത്സയും രോഗപ്രതിരോധ സേവനങ്ങളും, മത്സ്യകൃഷി പ്രോത്സാഹനം, ക്ഷീരവികസന പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവയിലൂടെ ജനങ്ങളുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം

.
🏥🐄 ഗവ.വെറ്റിനറി ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള  വെറ്റിനറി ആശുപത്രി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു. ആശുപത്രിയിൽ ഒരു സീനിയർ വെറ്ററിനറി സർജൻ, ഒരു അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, രണ്ട് അറ്റൻഡർമാർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • മൊബൈല്‍ വെറ്റിനറി യൂണിറ്റ്
  • വാക്സിനേഷന്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 03 വരെ

📍 വിലാസം : ഗവ.വെറ്റിനറി ആശുപത്രി , കടവത്തൂർ പി ഒ  670676

☎ ഫോണ്‍ : 

📌 ഗുഗിള്‍ മാപ്പില്‍ കാണുക

✉ ഇമെയില്‍ : vdkadavathur.knr@kerala.gov.in 

agri
🌾🌴🚜 കൃഷിഭവന്‍

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി  പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് കൃഷിഭവൻ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്

⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ

📍 വിലാസം : കൃഷിഭവന്‍ , കല്ലിക്കണ്ടി പി ഒ  690693

☎ ഫോണ്‍ : 

📌 ഗുഗിള്‍ മാപ്പില്‍ കാണുക

✉ ഇമെയില്‍ : agricultureofficertp@gmail.com