2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ ഒക്റ്റോബർ 31 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാടും ദൌത്യവും

 

കാഴ്ചപ്പാട് 

വിവിധ ജനസമൂഹങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും അവയിലൂടെ രൂപപ്പെട്ട ജീവിതരീതികളിലൂടെയും സമ്മിശ്രവും ഉന്നതവുമായ ഒരു സംസ്കാരത്തിന്റെ തട്ടകമായി നിലകൊള്ളുക എന്നതാണ് ധർമ്മടത്തിന്റെ പ്രധാന കാഴ്ചപ്പാട്. പ്രകൃതി സൗന്ദര്യവും ചരിത്രപരമായ പ്രാധാന്യവും ഒത്തുചേരുന്ന ഈ പ്രദേശം വടക്കേ മലബാറിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന കണ്ണിയായി നിലനിൽക്കുന്നു.

ദൗത്യം 

  • സാംസ്കാരിക പൈതൃക സംരക്ഷണം: അണ്ടല്ലൂർ കാവ്, മേലൂർ ശിവക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലൂടെയും ബ്രണ്ണൻ കോളേജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സാംസ്കാരികവും വൈജ്ഞാനികവുമായ പാരമ്പര്യം നിലനിർത്തുക.
  • വികസനം : അഞ്ചരക്കണ്ടിപ്പുഴ രണ്ട് കൈവഴികളായി ഒഴുകി ധർമ്മടം പഞ്ചായത്തിൻറെ ഇരുവശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നതിനാൽ വെള്ളത്താൽ ചുറ്റപ്പെട്ടതാണ് പഞ്ചായത്ത് പ്രദേശം. പ്രദേശത്തിൻറെ എല്ലാ ഭാഗത്തെയും ചുറ്റുമുള്ള പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന വിധം പാലങ്ങളും റോഡും നിർമ്മിക്കേണ്ടതുണ്ട്.
  • ചരിത്രപരമായ തുടർച്ച: ധർമ്മപട്ടണം എന്ന പ്രാചീന ചരിത്ര പ്രശസ്തിയെ ആധുനിക കേരളചരിത്രവുമായി കൂട്ടിയിണക്കി പ്രദേശത്തിന്റെ ഐഡന്റിറ്റി സംരക്ഷിക്കുക.
  • സാമൂഹിക ഐക്യം: പുരാതന കാലത്തെ 'തറമേലിടം' എന്ന സങ്കൽപ്പത്തിലൂടെ നിലനിന്നിരുന്ന തർക്കപരിഹാര ശൈലിയുടെയും യോഗം ചേരലുകളുടെയും പശ്ചാത്തലത്തിൽ സാമൂഹികമായ നീതിയും ഐക്യവും ഉറപ്പാക്കുക.
  • പ്രകൃതി സംരക്ഷണം: അഞ്ചരക്കണ്ടിപ്പുഴയും അറബിക്കടലും ചേരുന്ന ഈ ദ്വീപ് പ്രദേശത്തിന്റെ സ്വാഭാവിക സൗന്ദര്യവും പരിസ്ഥിതിയും സംരക്ഷിച്ചു നിലനിർത്തുക.