All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th September, 2026
ആരോഗ്യ ജാഗ്രത 2026

May 18, 2026

ആരോഗ്യ ജാഗ്രത 2026

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തൃപ്രങ്ങോട്ടൂർ

പകർച്ചവ്യാധികൾക്കെതിരെ ജനകീയ ജാഗ്രത

  • ഡെങ്കിപ്പനി
  • മലമ്പനി
  • വെസ്റ്റ് നൈൽ പനി
  • ജപ്പാൻജ്വരം
  • ചിക്കുൻഗുനിയ
  • മന്തരോഗം

എന്നിവ നിയന്ത്രിക്കുവാൻ * കൊതുക് വളരുന്ന

ഇല്ലാതാക്കുക

  • . വീടും പരിസരവും മാലിന്യമുക്തമാക്കുക.
  • . പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
  • . പൊട്ടിയതും അല്ലാത്തതും ആയ പാത്രങ്ങൾ, ചിരട്ടകൾ ടയറുകൾ, പ്ലാസ്റ്റിക്
  • . അവശിഷ്ടങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയിൽ വെള്ളം കെട്ടികിടന്ന് കൊതുക്
  • മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഒഴിവാക്കുക.
  • . വീടിൻ്റെ ടെറസിലും സൺഷെയ്‌ഡിലും വെള്ളം കെട്ടിക്കിടക്കുവാൻ അനുവദിക്കരുത്.
  • . വീടിനു ചുറ്റും അലക്ഷ്യമായി വളരുന്ന കാട്ട്ചെടികൾ വെട്ടിമാറ്റുക.

എലിപ്പനി

എലി, കരണ്ട് തിന്നുന്ന ജീവികൾ, വളർത്തുമൃഗങ്ങൾ എന്നിവ വഴി പകരുന്നു.

പരിസര ശുചിത്വം പാലിക്കുക, ആഹാര അവശിഷ്‌ടങ്ങൾ വലിച്ചെറിയാതെ കുഴിച്ചുമൂടുകയോ, ശാസ്ത്രീയമായി സംസ്‌കരിക്കുകയോ ചെയ്യുക. മണ്ണിലും, വെള്ളക്കെട്ടുകളിലും ജോലി ചെയ്യുന്നവർ, കൃഷിപ്പണിക്കാർ, മൃഗങ്ങളെ പരിപാലിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക. ഇവർ രോഗപ്രതിരോധ മരുന്ന് ആരോഗ്യപ്രവർത്തകരിൽ നിന്നും സ്വീകരിക്കുക.

സ്വയം ചികിത്സ പാടില്ല. ഡോക്‌ടറെ കാണുക.

വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ് എന്നീ ജലജന്യ രോഗങ്ങൾ തടയുന്നതിനായ്.

കിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ് പൗഡറുപയോഗിച്ച് അണുവിമുക്തമാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആഹാര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക.

മലമൂത്ര വിസർജ്ജനത്തിനു ശേഷവും ഭക്ഷണത്തിനു മുമ്പും കൈ സോപ്പിട്ട് കഴുകുക.

ഭക്ഷണം ഈച്ച തൊടാതെ സൂക്ഷിക്കുക. പഴകിയതും തണുത്തതുമായ ഭക്ഷണം വർജ്ജിക്കുക.

നിർവാരണ മാർഗ്ഗങ്ങൾ

ചിരട്ട, കുപ്പി കൊക്കോത്തൊണ്ട്, പാള, പ്ലാസ്റ്റിക് കപ്പ്, ടയർ, തൊണ്ട് തുടങ്ങിയ വസ്‌തുക്കളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക ടെറസ്, സൺഷെയ്‌ഡ്, പ്ലാസ്റ്റിക് ഷീറ്റ്

എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുക.

വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ, വെന്റ്റ് പൈപ്പ്

എന്നിവ കൊതുകുവല കൊണ്ട് മുടുക.

വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ ആഴ്‌ചയിലൊരിക്കൽ

കഴുകി ഉണക്കുക.

ഫ്രിഡ്‌ജ്, കൂളർ എന്നിവയുടെ അടിഭാഗത്ത് ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിലൊരിക്കൽ ഒഴുകിക്കളയുക.

ഒരു ടീസ്‌പൂൺ വെള്ളം തങ്ങിനിൽക്കുന്ന ഇടങ്ങളിൽ പോലും കൊതുക് മുട്ടയിടുന്നു ഇത്തരം ഉറവിടങ്ങൾ നശിപ്പിക്കുക.

ഡ്രൈ ഡേ ആചരണം

വെള്ളി - സ്‌കൂളിൽ

ശനി-സ്ഥാപനങ്ങളിൽ

ഞായർ - വീടുകളിൽ

മാലിന്യം വലിച്ചെറിയാതെ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുക. മലീനജലം ഓടകളിൽ ഒഴുക്കുന്നത് ശിക്ഷാർഹമാണ്.

ആരോഗ്യ ജാഗ്രത 2026   പകർച്ചവ്യാദികൾക്കെതിരെ ജനകീയ ജാഗ്രത