All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th September, 2026
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ 'പ്രകൃതി പഠന നടത്തം' സംഘടിപ്പിച്ചു

July 23, 2026

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ 'പ്രകൃതി പഠന നടത്തം' സംഘടിപ്പിച്ചു. പ്രകൃതിയെയും ജൈവവൈവിധ്യത്തെയും നീരുറവകളയും അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനുമായി "മഴതേടി... നീരുറവ തേടി... ജൈവ വൈവിധ്യം തേടി" എന്ന സന്ദേശവുമായി 2026 ജൂലൈ 23 വ്യാഴാഴ്ച രാവിലെ 9 മണിക്ക് നരിക്കോട് മലയിൽ വെച്ച് നടന്ന പ്രകൃതി പഠന നടത്തം തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗഫൂർ മൂലേശ്ശേരി ഉദ്ഘാടനം ചെയ്തു.  പശ്ചിമഘട്ട മലനിരകളുടെ അനുബന്ധ മലനിരകളായ നരിക്കോട് മല  - വാഴമല പ്രദേശങ്ങളുടെ ഹരിതാഭമായ സസ്യസമ്പത്തും , അപൂർവ്വ ഔഷധ സസ്യങ്ങളും , ചിത്രശലഭങ്ങളും , പക്ഷികളും ,മറ്റു ജന്തുജാലങ്ങളും രേഖപ്പെടുത്തി വെക്കുന്നതിനുള്ള വിപുലമായ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും , ജൈവ വൈവിധ്യ പഠന പ്രവർത്തനങ്ങൾ പ്രാദേശിക വിഭാഗങ്ങളുടെ സഹകരണത്തോടെ ഇതിൻ്റെ തുടർച്ചയായി നടത്താമെന്നും പ്രസിഡണ്ട് ഉത്ഘാടന പ്രസംഗത്തിൽ അറിയിച്ചു .
ഉത്ഘാടന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ വിവി പ്രസാദ് , ഗ്രാമപഞ്ചായത്ത് അവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മററി ചെയർപേർസൺ ശ്രീ മുഹമ്മദ് വിപി , മെമ്പർമാരായ സി. എൻ പവിത്രൻ , കെ.സി മുകന്ദൻ , ഗ്രാമപഞ്ചായത്ത് എച്ച് സി  ശ്രീ  സയിദ്.ടി .കെ , ബി.എം സി മെമ്പർ ശ്രീ ദിനേശൻ മാസ്റ്റർ പ്രസംഗിച്ചു .

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ 'പ്രകൃതി പഠന നടത്തം' സംഘടിപ്പിച്ചു