All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th September, 2026
'നരിക്കോട് മല ബയോ ബ്ലിറ്റ്സ്'ചിത്രശലഭ-പക്ഷി സർവ്വേ

August 10, 2026

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (BMC) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'നരിക്കോട് മല ബയോ ബ്ലിറ്റ്സ്' (Narikkod Mala BioBlitz) ന്റെ ഭഗമായുള്ള ചിത്രശലഭ-പക്ഷി സർവ്വേ 2026 ആഗസ്റ്റ് എട്ടാം തീയതി ആരംഭിച്ചു.പ്രദേശത്തെ സമ്പന്നമായ ജൈവവൈവിധ്യം തിട്ടപ്പെടുത്തുന്നതിനും രേഖപ്പെടുത്തുന്നതിനുമായാണ് പഠനം നടത്തുന്നത്. നരിക്കോട് മലനിരകളിലുള്ള വിവിധയിനം ചിത്രശലഭങ്ങൾ, പക്ഷി വർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരശേഖരണമാണ് സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്.സയീദ് ടി.കെ. (WWVC & MARC), ഉമ്മർ കെ.കെ. (WWVC), സഞ്ജയ് പൊയിലൂർ (കണ്ണൂർ ബേർഡേഴ്സ്) എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്.നരിക്കോട് മല വാഴ മല പ്രദേശത്തെ  ജൈവവൈവിധ്യം ഡോക്യുമെന്റ് ചെയ്യുന്നതിനും  ഭാവിയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വ്യക്തമായ രൂപരേഖ തയ്യാറാക്കുന്നതിനും വേണ്ടിയാണ് 'നരിക്കോട് മല ബയോ ബ്ലിറ്റ്സ്’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

'നരിക്കോട് മല ബയോ ബ്ലിറ്റ്സ്'ചിത്രശലഭ-പക്ഷി സർവ്വേ