All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 31th october, 2026
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയ്ക്ക് ഓണം ബോണസും യൂണിഫോമും വിതരണം ചെയ്തു

August 19, 2026

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള ഓണം ബോണസ് വിതരണവും പുതിയ യൂണിഫോം വിതരണവും പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രേയ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നാടിന്റെ ശുചിത്വ പരിപാലനത്തിലും മാലിന്യ സംസ്കരണത്തിലും സജീവമായി പങ്കാളികളാകുന്ന ഹരിത കർമ്മസേനാ അംഗങ്ങളുടെ സേവനം അത്യന്തം പ്രശംസനീയമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന സേനാംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും ആദരവും നൽകേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മസേനാ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയ്ക്ക് ഓണം ബോണസും യൂണിഫോമും വിതരണം ചെയ്തു