ചാലിൽ പാറേമ്മൽ പള്ളി പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
August 29, 2026
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ പെട്ട ചാലിൽ പാറേമ്മൽ പള്ളിക്ക് സമീപം പുതിയതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗഫൂർ മൂലശ്ശേരി നിർവ്വഹിച്ചു.പ്രസിഡന്റ് ഇനീഷ്യേറ്റീവ് ഫണ്ട് ഉപയോഗിച്ചാണ് പ്രദേശത്ത് വെളിച്ചമെത്തിക്കുന്നതിനായി ഈ പദ്ധതി നടപ്പിലാക്കിയത്. 2026 ഓഗസ്റ്റ് 23 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടന്ന ചടങ്ങിലാണ് മിനി മാസ്റ്റ് ലൈറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.പ്രദേശത്തെ രാത്രികാല യാത്രാപ്രയാസങ്ങൾക്ക് പരിഹാരം കാണാനും പൊതുജനങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനും ഈ വെളിച്ചം ഉപകരിക്കും. ഉദ്ഘാടന ചടങ്ങിൽ മറ്റ് വാർഡ് ജനപ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു.