കടവത്തൂരിൽ കുടുംബശ്രീ ഓണം വിപണനമേള
August 29, 2026
കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്, തൃപ്രങ്ങോട്ടൂർ കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കുടുംബശ്രീ ഓണം വിപണനമേള' വിജയകരമായി സമാപിച്ചു.ആഗസ്റ്റ് 22, 23, 24 തീയതികളിൽ കടവത്തൂർ ടൗണിൽ വെച്ചാണ് വിപണനമേള നടന്നത്. മേളയുടെ ഉദ്ഘാടനം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗഫൂർ മൂലാശ്ശേരി നിർവ്വഹിച്ചു.
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ, ജൈവ പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ, നാടൻ പലഹാരങ്ങൾ തുടങ്ങി ഒട്ടനവധി ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് മേളയിൽ ഒരുക്കിയിരുന്നത്. പ്രദേശവാസികളിൽ നിന്നും വലിയ ജനപങ്കാളിത്തവും പിന്തുണയുമാണ് വിപണനമേളയ്ക്ക് ലഭിച്ചത്.ചടങ്ങിൽ ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.