ബീക്കൺ ടൗൺ പ്രഖ്യാപനവും മെഗാ ശുചീകരണവും

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പ്രഖ്യാപനവും മെഗാ ശുചീകരണവും കല്ലിക്കണ്ടിയിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഫായിസ് അരൂൾ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയബാലൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മലം പുതുയുഗ കേരളത്തിൻ്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ.മുഹമ്മദലി നിർവ്വഹിച്ചു.ബേസ് ലൈൻ സർവ്വേ നടത്തിയ എൻ എ എം കോളേജ് വിദ്യർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.  ബ്ലോക്ക്  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി പവിത്രൻ, പഞ്ചായത്ത് സറ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ നസീമ ചാമാളിയിൽ, അർഷിഫ കെ.പി, മുഹമ്മദ് വി.പി ബ്ലോക്ക് മെമ്പർ മുനീറ സുഹൈർ, ആസൂത്രണ സമിതി വൈസ്ചെയർമാൻ കാട്ടൂർ മഹമൂദ്, പി. കൃഷ്ണൻ മാസ്റ്റർ, അബ്‌ദുല്ല പാലേരി, അജയൻ എ.കെ, ഭാസ്കരൻ, എ.കെ, സി.കെ.ബി തിലകൻമാസ്റ്റർ ,ശുചിത്വ മിഷൻ പ്രതിനിധി എം കെ സുരേഷ്എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.വി പ്രസാദ് സ്വാഗതവും, ഹെൽത്ത് ഇൻസ്പെക്ടർ രാഖി നന്ദിയും പറഞ്ഞു.

ശുചീകരണ പരിപാടിയിൽ എൻ എ എം കോളേജ് ,എൻ ഐ എ കോളേജ് ,പി കെ എം ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും ഹരിതകർമ്മസേന , വ്യാപാരികൾ ,ഓട്ടോ ടാക്സി തൊഴിലാളികൾ , ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥർ , നാട്ടുകാർ പങ്കെടുത്തു.

ബീക്കൺ ടൗൺ പ്രഖ്യാപനവും മെഗാ ശുചീകരണവും