"ലാർവയെ കണ്ടെത്തു, പകർച്ച വ്യാധിയെ തടയു"
ലാർവയെ കണ്ടെത്തു.. പകർച്ച വ്യാധിയെ അകറ്റൂ. ആരോഗ്യ ബോധവൽക്കരണ പരിപാടി തെണ്ടപ്പറമ്പ. എൽ. പി. സ്കൂളിൽ വെച്ചു നടന്നു. തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൂലശ്ശേരി ഗഫൂർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ:സജീവൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു,കുട്ടികളിലൂടെയുള്ള ബോധ വൽക്കരണത്തിനു തൃപ്രങ്ങോട്ടൂർ ആരോഗ്യ കേന്ദ്രം ആവിഷ്കരിച്ച പ്രവർത്തനമാണിത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലൻ,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മുഹമ്മദ്, നസീമ ചാമാളിയതിൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീറ സുഹൈൽ, ഹെൽത്ത് ഇൻസ്‌പെക്ടർ സജിനി,മഹേഷ് കൊളോറ, ഗായത്രി,വി. എം. നൗഫൽ,ഹരീഷ് കടവത്തൂർ,മനോജ് ഇടവലത്ത്, സജീവൻ ഇടവന.ലബീബ് അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു 22/06/2026