2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ദുരന്തനിവാരണ സേന (ERT) പരിശീലന ശില്പശാല

June 29, 2026

 തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ സേന (Emergency Response Team - ERT) അംഗങ്ങൾക്കായി പരിശീലന ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി  നിർവ്വഹിച്ചു.
കാലവർഷക്കെടുതികളും മറ്റ് അടിയന്തര സാഹചര്യങ്ങളും കാര്യക്ഷമമായി നേരിടുന്നതിന് പ്രാദേശിക തലത്തിൽ സന്നദ്ധ സേനയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. ദുരന്തമുഖങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രക്ഷാപ്രവർത്തന രീതികൾ, പ്രഥമശുശ്രൂഷ എന്നിവയെക്കുറിച്ച് പാനൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  കെ കെ ദിലീഷ് ക്ലാസ്സ് നയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷാ സാമഗ്രികൾ ഉപയോഗിക്കേണ്ട വിധം, സുരക്ഷിതമായി ആളുകളെ ഒഴിപ്പിക്കൽ തുടങ്ങിയ പ്രായോഗിക പരിശീലനങ്ങളും ശില്പശാലയുടെ ഭാഗമായി നടന്നു. ചടങ്ങിൽ ജനപ്രതിനിധികളും ദുരന്തനിവാരണ സേനാംഗങ്ങളും പഞ്ചായത്ത് ഉദ്യോഗസ്തറും  പങ്കെടുത്തു

ദുരന്തനിവാരണ സേന (ERT) പരിശീലന ശില്പശാല