2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ ഒക്റ്റോബർ 31 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

August 19, 2026

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഗഫൂർ മൂലശ്ശേരി ദേശീയ പതാക ഉയർത്തി.

രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകിയ സെക്രട്ടറി രാജ്യത്തിന്റെ ഐക്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു.

ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഓഫീസ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സ്വാതന്ത്ര്യദിനാശംസകൾ പങ്കുവെച്ചു.

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു