2025 ഡിസംബർ 31-ന് മുൻപായി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻകാരും 2026 ജൂലൈ 17 മുതൽ ഒക്റ്റോബർ 31 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു

ഗഫൂർ മൂലശ്ശേരി

പ്രസിഡൻ്റ്

ശ്രേയ ബി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നസീമ സി കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അർഷിഫ കെ പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് വി പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസാദ് വി വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കല്ലിക്കണ്ടി,തലശ്ശേരി താലൂക്ക്,കണ്ണൂർ ജില്ല,കേരളം

വാർഡുകൾ :19 

ബ്ലോക്ക് പഞ്ചായത്ത് : കൂത്തുപറമ്പ്

ബ്ലോക്ക് പഞ്ചായത്ത് മണ്ഡലങ്ങൾ : തൃപ്രങ്ങോട്ടൂർ,പൊയിലൂർ,ചെറുവാഞ്ചേരി

ജില്ലാ പഞ്ചായത്ത് മണ്ഡലം : കൊളവല്ലൂർ,പാട്ട്യം

നിയമസഭാ മണ്ഡലം :കൂത്തുപറമ്പ്  

ലോകസഭ മണ്ഡലം : വടകര

വില്ലേജുകൾ  : തൃപ്രങ്ങോട്ടൂർ

ആകെ ജനസംഖ്യ  (2011) : 34504

വിസ്തീർണ്ണം : 32.39 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രം ജന്മി-കുടിയാൻ വ്യവസ്ഥയുടെയും കർഷകജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് വളർന്നു വന്നത്. ആദ്യം ഭൂമി ജന്മിമാരുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്നു. 1948-ൽ മലനിരപ്രദേശങ്ങൾ റബ്ബർ കൃഷിക്കായി വിറ്റതോടെ തൊഴിലവസരങ്ങൾ വർധിച്ചെങ്കിലും ചെറിയ കർഷകർ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചു. സ്വാതന്ത്ര്യസമരത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും ഈ പ്രദേശത്തെ നിരവധി പേർ സജീവമായി പങ്കെടുത്തു. 1953-ൽ രൂപം കൊണ്ട തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പിന്നീട് പൊയിലൂർ പഞ്ചായത്തുമായി ലയിച്ച് ഇന്നത്തെ ഗ്രാമപഞ്ചായത്തായി മാറി. പഞ്ചായത്തിൽ ആരംഭിച്ച ആദ്യകാല വിദ്യാലയങ്ങൾ സംസ്കൃത-അറബി പഠനത്തിനും സാമൂഹിക നവോത്ഥാനത്തിനും വലിയ സംഭാവന നൽകി. ദേശീയപ്രസ്ഥാനം, അധ്യാപക-കർഷക പ്രസ്ഥാനങ്ങൾ എന്നിവയുടെ സ്വാധീനത്തിൽ പ്രദേശത്ത് ശക്തമായ സാംസ്‌കാരിക ഉണർവ് ഉണ്ടായി. ഹിന്ദു, മുസ്ലീം, ക്രൈസ്തവ സമൂഹങ്ങൾ സമാധാനപരമായി...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 28, 2026

തൂഫാൻ തദ്ദേശം’ ലഹരിവിരുദ്ധ ജനസേന പഞ്ചായത്തുതല ഉദ്ഘാടനം നടന്നു

തൂഫാൻ തദ്ധേശം - ലഹരിക്കെതിരെ ജനസന -പരിപാടിയുടെ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . ഗഫൂർ മൂലശ്ശേരി തൂഫാൻ പതാക ഉയർത്തിക്കൊണ്ട് നിർവ്വഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ പ്രസിഡണ്ട് ചൊല്ലിക്കൊടുത്തു . തൂഫാൻ വാരിയർ ബാഡ്‌ജ്‌ ശ്രീ വിഥുൻ പി.പി ക്ക് പ്രസിഡണ്ട്...

കൂടുതൽ വായിക്കുക